Vennila Kombile Rapadi Lyrics In Malayalam ( വെണ്ണിലാക്കൊമ്പിലെ രാപ്പാടീ ഗാനത്തിന്റെ വരികൾ ) - Usthad Malayalam Movie Songs Lyrics



വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ

മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ
കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ
കൈ വളർന്നും മെയ്യ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ
കന്നിമുകിൽ കോടി ചുറ്റി
പൊൻവെയിലിൽ മിന്നുകെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ

മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ
Previous Post Next Post