ആകാശഗംഗയുടെ കരയില്‍

അശോകവനിയില്‍
ആരെയാരെത്തേടിവരുന്നൂ
വസന്തപൌര്‍ണ്ണമി നീ?

ആകാശഗംഗയുടെ കരയില്‍

അശോകവനിയില്‍
ആരെയാരെത്തേടിവരുന്നൂ
വസന്തപൌര്‍ണ്ണമി നീ?

ചന്ദനമുകിലിന്‍ മൂടുപടത്തിന്‍
സ്വര്‍ണ്ണഞൊറികളിലൂടെ
നിന്‍ കണ്മുനകള്‍ തൊടുത്തു വിട്ടൊരു
നീലമലരമ്പെവിടെ? എവിടെ?എവിടെ? എവിടെ?
(ആകാശഗംഗയുടെ ...)

ചന്ദ്രകാന്തം വാരിത്തൂകും ചൈത്ര രജനിയിലൂടെ
രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു
രാജഹംസമെവിടെ?
എവിടെ? എവിടെ? എവിടെ?
(ആകാശഗംഗയുടെ ...)

Previous Post Next Post