Malayalam Kusruthi Chodyangal
സ്വന്തമായി കസേരയുള്ള മാൻ?
Show Answerചെയർമാൻ
ആരും യാത്ര ചെയ്യാത്ത ബസ്?
Show Answerസിലബസ്
ബേക്കറി?
Show Answerബേക്കറി
സിനിമകളിൽ ഇല്ലാത്ത ആക്ഷൻ?
Show Answerവിക്സ് ആക്ഷൻ
കൂലി പണിക്കരാണ് പറ്റാത്ത പണി?
Show Answerവിപണി
പട്ടി കുറക്കുന്നത് എന്തുകൊണ്ട്?
Show Answerവായകൊണ്ട്
മനുഷ്യൻ ആദ്യമായി ചവിട്ടിയ പാത്രം?
Show Answerഗർഭപാത്രം
ഒരിക്കലും പറക്കാത്ത കാക്ക?
Show Answerഇക്കാക്ക
എല്ലാവരും ബഹുമാനിക്കുന്ന തല?
Show Answerചുമതല
ഒരിക്കലും കായ്ക്കാത്ത മരം?
Show Answerസമരം
മരിക്കാതിരിക്കാൻ എന്തുവേണം?
Show Answerജനിക്കാതിരിക്കണം
റേഷൻ കടയിൽ കിട്ടാത്ത റേഷൻ?
Show Answerമോഡറേഷൻ
ലോകത്തിലെ ഏറ്റവും മോശമായ കൃതി?
Show Answerവികൃതി
ലോകത്ത് എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഹരി ഏതാണ്?
Show Answerഓഹരി
സുഖത്തിലും ദുഖത്തിലും ഉള്ളത് എന്ത്?
Show Answerഖ
നീ എന്ന വാക്ക് എങ്ങനെ ഉണ്ടായി?
Show Answerന എന്ന അക്ഷരത്തിൽ നിന്ന്
തോളിൽ സഞ്ചിയുള്ള ജീവി ഏത്?
Show Answerകണ്ടക്ടർ
‘ല’ പോയാൽ കുഴപ്പം ആകുന്ന അപ്പം?
Show Answerകുഴലപ്പം
ഏറ്റവും സംശയമുള്ള മാസം ഏതാണ്?
Show Answerഫെബ്രുവരി
ഒരിക്കലും പ്രസവിക്കാത്ത ആട്?
Show Answerമാറാട്
ബാർബർ ഷോപ് തുടങ്ങിയാൽ വിജയിക്കാതെ നാട്?
Show Answerകഷണ്ടിയുടെ നാട്
വേനൽക്കാലത്തു മനുഷ്യനെ തങ്ങുന്ന ഭാരം?
Show Answerസംഭാരം
ആദ്യ തുരങ്കം ഉണ്ടാക്കിയത് ആര്?
Show Answerപെറുച്ചാഴി
ചുമരിനു പുറത്തുള്ള വസ്തുക്കളെ കാണാൻ സഹായിക്കുന്ന ഉപകരണം ഏത്?
Show Answerജനൽ
തൊട്ടാൽ ചലിക്കുന്ന സിറ്റി?
Show Answerഇലെർക്ടിസിറ്റി
ഏറ്റവും വലിയ പോക്കറ്റടിക്കാരൻ?
Show Answerതയ്യൽക്കാരൻ
ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന വനം?
Show Answerഭവനം
പേനയിൽ ഒഴിക്കാൻ പറ്റാത്ത മഷി?
Show Answerകണ്മഷി
28 ദിവസങ്ങൾ ഉള്ള മാസം ഏതാണ്?
Show Answerഎല്ലാ മാസവും
ഏറ്റവും ചെറിയ ഡ്രൈവർ ഏത്?
Show Answerസ്ക്രൂഡ്രൈവർ
ഇംഗ്ലീഷ് അക്ഷരമാലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് നിൽക്കാൻ കഴിയുന്ന അക്ഷരം?
Show AnswerQ
ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗേറ്റ്?
Show Answerകോൾഗേറ്റ്
ആരും ഇഷ്ട്ടപ്പെടാത്ത പ്രായം?
Show Answerഅഭിപ്രായം
പ്രധാന മന്ത്രി മരിച്ചപ്പോൾ കടകൾ അടച്ചത് എന്തുകൊണ്ട്?
Show Answerമുറസാക്കി
ഒരു സിംഹവും പുലിയും ഓട്ടമത്സരത്തിൽ പങ്കെടുത്തു, സിംഹം തോൽക്കാൻ കാരണമെന്ത്?
Show Answerപുലി ജയിച്ചത് കൊണ്ട്
ഒരു മേശയിൽ 10 ഈച്ചകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിനെ കൊന്നു. ബാക്കി എത്ര ഈച്ച? ഒന്നുമില്ല.
Show Answerബാക്കി എല്ലാം പറന്നുപോയി
ഏറ്റവും കൂടുതൽ റോക്കറ്റ് വിക്ഷേപിക്കുന്ന ചെടി?
Show Answerതുമ്പ
ലോകത്ത് എല്ലായിടത്തും ഉള്ള പനി?
Show Answerകമ്പനി
വലുതാകുമ്പോൾ പേര് മാറുന്ന കായ?
Show Answerതേങ്ങ
പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?
Show Answerപൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക
ആരും ഇഷ്ട്ടപ്പെടാത്ത ദേശം?
Show Answerഉപദേശം
അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?
Show Answerതെങ്ങുകയറ്റം
ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?
Show Answerസൈലെൻസ്
ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?
Show Answerമീൻ
കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?
Show Answerട്രാഫിക് ജാം
രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?
Show Answerബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്
ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?
Show Answerക്യു (Q)
അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്?
Show Answerപപ്പായ
ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?
Show Answerഗോവ
തേനീച്ച മൂളുന്നതെന്തുകൊണ്ട്?
Show Answerഅതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്
കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?
Show Answerസ്വപനം
എങ്ങനെ എഴുതിയാലും ശെരിയാവാത്തത് എന്ത്?
Show Answerതെറ്റ്
ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം?
Show Answerവിവരം
ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?
Show Answerചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും
കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?
Show Answerഅതിൽ നിറയെ Problems ആയതുകൊണ്ട്
നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?
Show Answerബനാന
ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം?
Show Answerപേന
വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?
Show Answerക്ലോക്കിലെ സെക്കൻഡ്‌സ് സൂചി
ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?
Show Answerഅത്യാഗ്രഹം
ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്?
Show Answerഇ (E)
പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?
Show Answerകൈകൾകൊണ്ട്
ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?
Show Answerകലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)
ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?
Show Answerമീൻ വല
വെട്ടുംതോറും നീളം കൂടുന്നത് എന്ത്?
Show Answerവഴി
താമസിക്കാൻ പറ്റാത്ത വീട്?
Show Answerചീവീട്
കണ്ണൂരിലും ഞാനുണ്ട്..! ബഹിരാകാശത്തും ഞാനുണ്ട്…! കലണ്ടറിലും ഞാനുണ്ട്…! ആരാണ് ഞാൻ…?
Show Answerമലയാളം അക്ഷരം ‘ക’
ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം?
Show AnswerC (BD യുടെ നടുക്കാണ്)
തിരുവനന്തപുരം കാരുടെ day ഏതാണ്?
Show Answerഎന്തരെടേ
രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?
Show Answerരാമു ഒരു പൂച്ച ആയിരുന്നു.
ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും?
Show Answerഅയാളുടെ തോക്കിലെ ബുള്ളറ്റിൽ കയറി രക്ഷപെടും
അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ?
Show AnswerNAKTQ എന്നെ കെട്ടിക്കു
ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?
Show AnswerGoogle Pay
കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര്?
Show Answerകണ്ണട (Spectacles)
ഒരു മുത്തശ്ശിക്ക് മൈദാ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും?
Show Answerമൈദാ പൊടിയാണ്, അത് പൊടിക്കാൻ പോകണ്ട കാര്യം ഇല്ല.
10 ന് മുൻപ് എന്ത് വരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്…?
Show Answerആ വരുമ്പോൾ. ആപത്ത്
എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാക്കുന്ന എന്താണ്?
Show Answerബ്ലാക്ക് ബോർഡ്
ഭാരം കൂടിയ പാനീയം ഏതാണ്?
Show Answerസംഭാരം
ജോമേറ്ററി ക്ലാസ്സിൽ കണക്കു മാഷിനെ സഹായിക്കുന്ന രണ്ടു പെൺകുട്ടികൾ ആരെല്ലാം?
Show Answerബിന്ദു and രേഖ
തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ?
Show Answerനെല്ല്
വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏതെന്നു പറയാമോ?
Show Answerപാൽ (Milk)
ഒഴുകാൻ കഴിയുന്ന അക്കം ഏതു?
Show Answer6
സ്വന്തം പേര് ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന ജീവി?
Show Answerകാക്ക
ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്?
Show Answerആന്റപ്പൻ
കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?
Show Answerമെഴുകുതിരി
പേരിന്റെ കൂടെ initial ഉള്ള ജീവി?
Show Answerചിമ്പാൻസി
എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?
Show Answerസ്പൂൺ
മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?
Show Answerഅപകടം