Moham Kondu Njan Lyrics In Malayalam ( മോഹം കൊണ്ടു ഞാന്‍ ഗാനത്തിന്റെ വരികൾ ) - Shesham Kaazhchayil Malayalam Movie Songs Lyrics



മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി

മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി

നീളേ താഴേ
തളിരാര്‍ന്നു പൂവനങ്ങള്‍

മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി

കണ്ണില്‍ കത്തും ദാഹം
ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ
കതിര്‍മാല കൈകള്‍ നീട്ടി

കണ്ണില്‍ കത്തും ദാഹം
ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ
കതിര്‍മാല കൈകള്‍ നീട്ടി

സ്വര്‍ണ്ണത്തേരേറി ഞാന്‍
തങ്കത്തിങ്കള്‍‌പോലെ
ദൂരെ ആകാശ നക്ഷത്ര
പൂക്കള്‍ തന്‍ തേരോട്ടം

മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി

മണ്ണില്‍ പൂക്കും മേളം
രാഗഭാവം താലമേന്തി
തുമ്പികളായ് പാറി
മണം തേടി ഊയലാടി

മണ്ണില്‍ പൂക്കും മേളം
രാഗഭാവം താലമേന്തി
തുമ്പികളായ് പാറി
മണം തേടി ഊയലാടി

നറും പുഞ്ചിരിപ്പൂവായ്
സ്വപ്‌നകഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍
സംഗമസായൂജ്യം

മോഹം കൊണ്ടു ഞാന്‍
ദൂരെയേതോ
ഈണം പൂത്ത നാള്‍
മധു തേടിപ്പോയി
أحدث أقدم