Music : Bijibal
Singer : Ananya
Movie : Vellam
Pulariyil Achante Lyrics
പുലരിയിൽ അച്ഛന്റെ
തൊടുവിരലെന്നപോൽ
തൊട്ടുണർത്തുന്നു തൂവെട്ടം
ഉലകിന്റെ ഓരോരോ
ചെറുമണി തരിയിലും
മിന്നിത്തുടിക്കുന്ന സത്യം
നമ്മിലോ നന്മയായ് അമ്മതൻ സ്നേഹമായ്
അൻപൊടു ചേരുന്നു നിത്യം നിത്യം
പൂവനമീമനമായീടാം പാവന ചിന്തകളേകണം
തൂമൊഴി നാമ്പുകൾ നാവ് തുമ്പിൽ
തോന്നുവാനാത്മാവിൽ വാഴേണം
അഴലിന്റെ ഇരുൾമുകിലലമായ്ക്കും മായാ
വാനമഴവിൽ പൊരുൾ നീയേ
വിശ്വവിഹായസ്സിൻ സാരം
സർവ്വചരാചര ഗീതം